നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത ‘എമര്‍ജന്‍സി’ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ചിത്രത്തിന്റെ റിലീസ് ഉടന്‍ അറിയിക്കുമെന്ന് കങ്കണ എക്സില്‍ കുറിച്ചു. സിനിമയില്‍ സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള സിഖ് സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് ചിത്രം വിവാദമായത്. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതോടെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ കങ്കണയാണ് ഇന്ദിരയെ അവതരിപ്പിച്ചിരിക്കുന്നത്. സീ എന്റര്‍ടൈന്‍മെന്റ് എന്റര്്രൈപസസാണ് ചിത്രത്തിന്റെ നിര്‍മാണം, അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, മഹിമ ചൗധരി, മിലിന്ദ് സോമന് തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.