ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി അവധി. ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനാണ് സ്കൂൾ മാനേജ്മെൻറ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. നേരത്തെ, മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് തിങ്കളാഴ്ച അവധി നൽകാൻ സ്കൂൾ അധികൃതർ തയ്യാറായിരുന്നു. കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും കുട്ടികൾക്ക് പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് അവധി നൽകുന്നതെന്നാണ് അധികൃതരുടെ വാദം.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി അവധി
