ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഉടൻ. ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപി സിനിമ കായിക മേഖലയിലെ താരങ്ങളെയും ഉൾപ്പെടുത്തുമെന്ന് സൂചന.ആദ്യ പട്ടികയിൽ അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉൾപ്പെടെയുള്ളവർക്ക് സാധ്യത.നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരാണ് ബിജെപി യുടെ ആദ്യ പട്ടികയിൽ ഉൾപ്പെടാനിടയുള്ളവർ. സമൂഹത്തിൽ പ്രശസ്തരായ സിനിമാ കായിക മേഖലയിൽ നിന്നുള്ള താരങ്ങളെ കൂടുതലും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഉടൻ
