കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് രവി തേജയെ നായകനാക്കി നിര്‍മ്മിക്കുന്ന ‘ടൈഗര്‍ നാഗേശ്വര റാവു’വിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കുകുറുകെയുള്ള ഹാവലോക്ക് പാലത്തിനുമുകളില്‍ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉത്തേജിപ്പിക്കുന്ന കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്‌ക്കെടുത്തു. ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. ഒരു പോസ്റ്റര്‍ ആണെങ്കില്‍പ്പോലും ആ കണ്ണുകളിലേക്ക് നോക്കുകയെന്നതുപോലും ഭയമുളവയ്ക്കുന്ന കാര്യമാണ്. തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജയെ പോസ്റ്ററില്‍ കാണാന്‍ കഴിയുക. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്റെ വോയ്‌സ് ഓവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍നിന്ന് ദുല്‍ഖര്‍ സല്‍മാനും, തെലുഗില്‍നിന്ന് വെങ്കടേഷും, ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും, കന്നഡയില്‍നിന്ന് ശിവ രാജ്കുമാറും, തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്‌സ് ഓവറുകള്‍ നല്‍കിയിരിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.