ഹോളി ഡ്രീംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടില്‍, ഹെല്‍ന മാത്യൂ, വിപിന്‍ നാരായണന്‍, രാഗേഷ് മേനോന്‍, ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആഹ്‌ളാദം’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സംവിധായകരായ കണ്ണന്‍ താമരക്കുളം, അജയ് വാസുദേവ് എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു. മലയാളത്തില്‍ വീണ്ടും ഒരു സൈക്കോ ത്രില്ലര്‍ ഗണത്തലുള്ള ചിത്രം ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷന്‍സിനൊപ്പം വൈബ് ക്രിയേഷന്‍സ് മീഡിയ എല്‍.എല്‍.പി എന്നിവരുമായി ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്തും സൈക്കോ ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കലേഷ് കരുണകര്‍ ആണ്. സംവിധായകന്റെ വരികള്‍ക്കും സംഗീതത്തിനും സുധീപ് കുമാര്‍ ആലപിച്ചിരിക്കുന്നു.