ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കുറുക്കന്’. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘കുറുക്കന്’ എന്ന സിനിമയുടെ കൗതുകമാര്‍ന്ന ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ശ്രുതി ജയന്, സുധീര്‍ കരമന, മാളവികാ മേനോന്, അന്‍സിബാ ഹസ്സന്, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, ജോണ്‍, ബാലാജി ശര്‍മ്മ ,കൃഷ്ണന് ബാലകൃഷ്ണന്, അസീസ് നെടുമങ്ങാട് നന്ദന്, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു.