സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ക്ക് കുന്നംകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി കായികമേളയുടെ ദീപശിഖ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം ഐ.എം. വിജയന് നല്‍കി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജി.വി.എച്ച്.എസ്.എസ് കണ്ണൂരിലെ ഗോപികയാണ് മേളയിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്.