വന്‍കിട, ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 35 കോടിരൂപ പ്രഖ്യാപിച്ച് ധനമന്ത്രി . കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റപ്പണിക്ക് പത്തു കോടി രൂപ പ്രഖ്യാപിച്ചു. ഇടുക്കി ഡാം ടൂറിസം പദ്ധതിക്ക് ആദ്യഘട്ടമായി അഞ്ചു കോടി രൂപ ബജറ്റില്‍ അനുവദിച്ചു.
സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ബജറ്റില്‍ 25 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ശബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ അനുവദിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി, പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. മൈറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാൻ 2150 കോടിരൂപയും വകയിരുത്തി.
കലാ സാംസ്കാരിക മേഖലക്ക് 170.49 വകയിരുത്തി.കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി,തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി,കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടിയും അനുവദിച്ചു.