വയനാടിന്റെ പുനർ നിർമ്മാണത്തിനായി സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച് എന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ. ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ആണ് സർക്കാരിന്റെ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തത് . ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ ഓപ്ഷൻ നൽകണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു. സ്വമേധയാ നൽകുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാർക്കും അധ്യാപകർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan