ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണമെന്ന് ഹമാസിനോട് ഫത്താ മൂവ്മെന്റ് ആവശ്യപ്പെട്ടു. ഗാസയുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണെന്ന് കാട്ടി ഫത്താ മൂവ്മെന്റ് വക്താവ് മൻതർ അൽ ഹയാക്ക് കത്തയച്ചതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. യുദ്ധം തുടരുന്നത് പലസ്തീനികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് ഫത്താ മൂവ്മെന്റിന്റെ മുന്നറിയിപ്പ്. ഹമാസ് ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും അനുകമ്പ കാണിക്കണമെന്ന് ഫത്താ വക്താവ് ആവശ്യപ്പെട്ടു. ഗാസയുടെ നിയന്ത്രണത്തിൽ നിന്ന് മാറിനിൽക്കണമെന്നും യുദ്ധം പലസ്തീനികളുടെ നിലനിൽപ്പിന് തന്നെ അന്ത്യം കുറിക്കുമെന്ന് തിരിച്ചറിയാനും ഹമാസിനോട് ആവശ്യപ്പെട്ടു.
ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണമെന്ന് ഹമാസിനോട് ഫത്താ മൂവ്മെന്റ്
