Screenshot 2024 10 02 18 44 57 188 com.google.android.googlequicksearchbox edit

കേന്ദ്ര സർക്കാർ ഓരോ പൌരന്മാർക്കും 32849 രൂപ സൌജന്യമായി നൽകുന്നതായി വ്യാജ പ്രചാരണം.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പണം നൽകുന്നുവെന്ന്,  കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. വിലക്കയറ്റം നേരിടാനാണ് നീക്കമെന്നാണ് വ്യാജ പ്രചാരണം അവകാശപ്പെടുന്നത്.ഇത്തരത്തിൽ ആർക്കും പണം നൽകുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദമാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാർ വസ്തുതാ പരിശോധക വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്കും ചില മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും ഈ ധനസഹായം ലഭിക്കുമെന്നാണ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *