കുസൃതിയൊളിപ്പിച്ച ഒരു പുഞ്ചിരിയോടെയും ചെറു കണ്ണിറുക്കലോടെയും വിവരിക്കാന്‍ പാകമായ കുറേ അനുഭവങ്ങളുടെ ഒരു ശേഖരം താന്‍ സ്വരൂപിച്ചതായി തോന്നുന്ന നിമിഷം മറ്റൊന്നിനും കാത്ത് നില്‍ക്കാതെ വിഷ്ണു അവ എഴുതുകയാണ്. മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ബഹുമുഖമായ ഇഴകളെ രചയിതാവ് സൂക്ഷ്മമായി ചേര്‍ത്ത് വയ്ക്കുന്നു .പൊട്ടിച്ചിരിപ്പിക്കുന്നതും നെഞ്ചുലക്കുന്നതുമായ ഒരു കൂട്ടം സംഭവങ്ങളുടെ ജനരെഴുത്ത്. പ്രകൃതിക്കുള്ള പ്രണയ ലേഖനം പോലെ യാത്രകളുടെ ഉജ്ജ്വലമായ വിവരണം, ട്രെയിനിങ് കാലത്തെ സൈനിക ജീവിതത്തിന്റെ ഛായാചിത്രം… അങ്ങനെ എന്തെല്ലാം. ‘ഇവിടെ അല്പനേരം’. വിഷ്ണു കല്‍പടയ്ക്കല്‍. ലോഗോസ് ബുക്‌സ്. വില 199 രൂപ.