◾കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനുള്ള പൊലീസ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ മാസം 29 ന് ഉന്നതതല യോഗം വിളിച്ചു. ഗൗരവമേറിയ കേസുകള്‍ പിന്‍വലിക്കില്ല. രണ്ടുവര്‍ഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയത്. മാസ്‌ക് ധരിക്കാത്തിന് 500 രൂപ മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപവരെ പിഴ ഈടാക്കിയിരുന്നു.
◾കണ്ണൂരില്‍ ഗവര്‍ണക്കെതിരെയുണ്ടായ ആക്രമണത്തിന് പരാതി തന്നിട്ടുവേണോ കേസെടുക്കാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പോലും ഇവിടെ സുരക്ഷിതനല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുക്കാത്തത്. തന്നെ ആക്രമിച്ച ദൃശ്യങ്ങളും മുഖ്യമന്ത്രി തന്ന ചില കത്തുകളും നാളെ പുറത്തുവിടും. വിഷയം കേന്ദ്രത്തെ അറിയിക്കും. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ല. ഒരു മുന്‍ മന്ത്രി പാകിസ്ഥാന്‍ ഭാഷയില്‍ സംസാരിച്ചെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
*വായനാലോകം – 144*
സതീഷ്ബാബു പയ്യന്നൂരിന്റെ ക്ലാരയുടെ കാമുകന്‍ എന്ന കഥയാണ് ഇന്ന് ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത്
https://dailynewslive.in/vayanalokam-144/
◾കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ധാരണയായില്ല. പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ കര്‍ണാടകയക്കു കൈമാറിയിരുന്നില്ല. അതിനാലാണ് ചര്‍ച്ചയാകാതിരുന്നതെന്നാണു വിശദീകരണം. എന്നാല്‍ മൈസൂര്‍ – മലപ്പുറം ദേശീയ പാതയ്ക്കു ധാരണയായി.
◾കര്‍ണാടത്തിലെ ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാനിടയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ രണ്ടാം പൗരന്‍ എന്ന ആശയം നടപ്പാക്കാനാണു ശ്രമം. ഭീതിജനകമായ അന്തരീക്ഷം രാജ്യമാകെ ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. മത വര്‍ഗീയ ശക്തികള്‍ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ പറഞ്ഞു.
◾നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാത്ത ഗവര്‍ണര്‍ രാജഭരണമല്ലെന്നു മറക്കേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവര്‍ണറുടെ മട്ട്. കത്തുകള്‍ പ്രസിദ്ധപ്പെടുത്തുമെന്നാണ് ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനമല്ലല്ലോയെന്നും കാനം സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കവേ പറഞ്ഞു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിസഹകരിച്ചതോടെ കേസിന്റെ തെളിവെടുപ്പ് മുടങ്ങി. ഏഴു മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികള്‍ പ്രതികരിച്ചില്ല. കസ്റ്റഡി സമയം അവസാനിക്കുംമുന്‍പ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി.
◾
◾കോഴിക്കോട് ചേവായൂരിലെ ആര്‍ടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍നിന്നു സര്‍ക്കാര്‍ രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കും. സസ്പെന്‍ഷനിലായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയാണ് കേസ്. ഈ സ്ഥാപനം വഴി ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്ന് കണ്ടെത്തിയിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കോഴിക്കോട് സമാന്തര ലോട്ടറി ഇടപാടുകേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തളിയില്‍ ലോട്ടറി ഇടപാടു നടത്തിയിരുന്ന പന്നിയങ്കര സ്വദേശികളായ ഉമ്മര്‍ കോയ (47), പ്രബിന്‍(31), ചക്കുംകടവ് സ്വദേശി ഫൈസല്‍(43) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.
◾ഇടുക്കിയില്‍ വൈദ്യുതി ബോര്‍ഡിന്റെ കണ്ടെയ്നറില്‍ സൂക്ഷിച്ച സാധനങ്ങള്‍ മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍. പള്ളിവാസല്‍ രണ്ടാം മൈല്‍ കളത്തിപ്പറമ്പില്‍ റിയാസ് (33) മീന്‍കെട്ട് പുത്തന്‍വീട്ടില്‍ രാമര്‍ (50) എന്നിവരെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച പ്രതികളെ പിടികൂടിയ പോലീസിനെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍. കൊലവിളിയും അക്രമവും നടത്തുന്ന ഗുണ്ടകളെ സംരക്ഷിക്കുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട് അപകടകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
◾25 കോടി രൂപയുടെ തിരുവോണം ബംപര്‍ ടിജെ 750605 എന്ന നമ്പരിന്. ടിജി 270912 നാണ് അഞ്ചു കോടി രൂപയുടെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ ഒരോ കോടി രൂപ ടിഎ 292922, ടിബി 479040, ടിസി 204579, ടിഡി 545669, ടിഇ 115479, ടിജി 571986, ടിഎച്ച് 562506, ടിജെ 384189, ടികെ 395507, ടിഎല്‍ 555868 എന്നീ ടിക്കറ്റുകള്‍ക്ക്. 500 രൂപ വിലയുള്ള 67 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റത്.
◾രണ്ടാം വിവാഹത്തിനു മൂന്നു നാള്‍ മമ്പു കാണാതായ യുവതിയുടെ ജഡം പൊട്ടക്കിണറില്‍. കഴിഞ്ഞ 30 നു കാണാതായ വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകള്‍ അനുജ എന്ന 26 കാരിയാണു മരിച്ചത്. മൃതദേഹം തിരുവനന്തപുരം വെമ്പയം വേറ്റിനാട് ശാന്തി മന്ദിരത്തിനു സമീപമുള്ള കിണറിലാണു കണ്ടെത്തിയത്. ഇക്കഴിഞ്ഞ മൂന്നാം തിയതി വിവാഹം നടക്കേണ്ടതായിരുന്നു.
◾വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് പിടിയിലായത്.
◾തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ കാട്ടാനയിറങ്ങി. ജനവാസ മേഖലയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. ആറ്റൂര്‍ നായാടിക്കോളനി , കാരക്കാട്, മേലെക്കുളം ഭാഗത്താണ് വ്യാപകമായി കൃഷി നശിപ്പിച്ചത്.
◾രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുന്‍കൈയെടുത്താണ് പാര്‍ട്ടി പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പിക്കുന്ന വ്യക്തിയാണ് അശോക് ഗെഹ്ലോട്ട്.
◾രാഷ്ട്രീയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയത് അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്ന് ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ സിംഗ്. പ്രശാന്ത് കിഷോര്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾പഞ്ചാബിലെ ചണ്ഡീഗഡില്‍ ഹോസ്റ്റലില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വീഡിയോ പ്രചരിപ്പിച്ച ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലാണ് സംഭവം. നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യക്കു ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
◾സ്‌കൂള്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മഹാരാഷ്ട്രയിലെ നോര്‍ത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് അപകടത്തില്‍ ജെനല്‍ ഫെര്‍ണാണ്ടസ് എന്ന അധ്യാപിക മരിച്ചത്.
◾യുക്രെയിനിലെ ഇസിയം നഗരത്തിനു പുറത്തെ വനമേഖലയില്‍ നൂറുകണക്കിന് ശവക്കുഴികള്‍ കണ്ടെത്തി. റഷ്യയില്‍നിന്നു തിരിച്ചുപിടച്ച പ്രദേശത്താണ് നാനൂറോളം പേരുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയത്. മരക്കുരിശു വച്ച്, അക്കങ്ങള്‍ അടയാളപ്പെടുത്തിയ നിലയിലായിരുന്നു കുഴിമാടങ്ങള്‍.
◾ബാബാ രാംദേവ് നയിക്കുന്ന പതഞ്ജലി ഗ്രൂപ്പ് അഞ്ചുവര്‍ഷത്തിനകം ഉന്നമിടുന്നത് ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ്. ഹരിദ്വാര്‍ ആസ്ഥാനമായ പതഞ്ജലിയുടെ വിറ്റുവരവ് നിലവില്‍ 40,000 കോടി രൂപയാണ്. ഇക്കാലയളവില്‍ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യം നിലവിലെ 50,000 കോടി രൂപയില്‍ നിന്ന് അഞ്ചുലക്ഷം കോടി രൂപയാക്കുകയും ലക്ഷ്യമാണ്. ലക്ഷ്യങ്ങള്‍ കാണുന്നതിന്റെ ഭാഗമായി പതഞ്ജലിയുടെ നാല് ഉപകമ്പനികള്‍ കൂടി അഞ്ചുവര്‍ഷത്തിനകം പ്രാരംഭ ഓഹരിവില്പന നടത്തി ഓഹരി വിപണിയിലെത്തും. പതഞ്ജലി 2019ല്‍ ഏറ്റെടുത്ത ഭക്ഷ്യഎണ്ണ ബ്രാന്‍ഡായ രുചി സോയയുടെ ഐ.പി.ഒ നേരത്തേ നടത്തി വിജയം കൊയ്തിരുന്നു. ഫോളോ-ഓണ്‍ പബ്ളിക് ഓഫറിലൂടെ 4,300 കോടി രൂപയാണ് പതഞ്ജലി ഫുഡ്‌സ് കഴിഞ്ഞ സാമ്പത്തികവര്‍ഷം സമാഹരിച്ചത്. പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി മെഡിസിന്‍, പതഞ്ജലി വെല്‍നസ്, പതഞ്ജലി ലൈഫ്‌സ്‌റ്റൈല്‍ എന്നിവയുടെ ഐ.പി.ഒയാണ് ഇനി നടത്തുക.
◾തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയന്‍ ബാങ്ക്) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പ്രളയ് മൊണ്ഡലിനെ നിയമിച്ചു. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചു. 2025 സെപ്തംബര്‍ 14 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബാങ്കിംഗ് മേധാവിയുമായിരുന്ന പ്രളയ് മൊണ്ഡല്‍ 2020 സെപ്തംബര്‍ 23നാണ് റീട്ടെയില്‍, എസ്.എം.ഇ., ഓപ്പറേഷന്‍സ് ആന്‍ഡ് ഐ.ടി വിഭാഗം പ്രസിഡന്റായി സി.എസ്.ബി ബാങ്കിലെത്തിയത്. 2022 ഫെബ്രുവരി 17ല്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി. ഏപ്രില്‍ ഒന്നുമുതല്‍ ഇടക്കാല മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പ്രവര്‍ത്തിക്കുകയായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
◾പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’. പ്രസൂണ്‍ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ താരം ബേസില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹര ഗാനത്തിന്റെ ലിറിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒരു പശുകിടാവിന്റെ ജനനനവും അതുകണ്ട് പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന സന്തോഷവുമാണ് പാട്ട്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. രേണുക അരുണും ജസ്റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
◾കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുസിനിമ ഒരുങ്ങുകയാണ്. ‘ശകുന്തള’യാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. ‘ദുഷ്യന്ത’നായിട്ടുള്ള ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് ‘ശാകുന്തളം’ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് വരും ആഴ്ചകളില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ എത്തുന്നതിന് മുമ്പ്, അതിന്റെ സവിശേഷതകളും വേരിയന്റ് വിശദാംശങ്ങളും വെബില്‍ ചോര്‍ന്നിട്ടുണ്ട്. ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. എസ് , ജി, വി എന്നിവയാണ് ഈ വേരിയന്റുകള്‍. എല്ലാ മോഡലുകളിലും ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി ജോടിയാക്കിയ 1.2എല്‍, 4സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഫീച്ചര്‍ ചെയ്യും. ഈ സജ്ജീകരണം 6,000 ആര്‍പിഎമ്മില്‍ 76 ബിഎച്ച്പി പവര്‍ നല്‍കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും ഇത്.
◾ആത്മബോധമാര്‍ജിച്ചവര്‍ പിടഞ്ഞുണരുമ്പോള്‍ നാട്ടധികാരത്തിന്റെ നാവുകള്‍ ക്ഷയിക്കുകയും ഒരു കഥ പോലും തികച്ചുമില്ലാത്തവര്‍ക്ക് ചരിത്രമുണ്ടാവുകയും ചെയ്യുന്നു. താഴ്ത്തപ്പെട്ട ജീവിതങ്ങള്‍ കുടഞ്ഞെറിഞ്ഞ് അന്തസ്സും പദവിയും കൈയെത്തിപ്പിടിക്കാന്‍ ശ്രമിച്ച ചുരുക്കം ചിലര്‍ക്കൊപ്പം ഒരു സംഘഗാനം പോലെ നാടാകെ ഒഴുകുന്നതിന്റെ സംഗീതം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഗാംഭീര്യമാര്‍ന്ന നോവല്‍. ‘കങ്കാളികള്‍’. ഒലീവ് പബ്ളിക്കേഷന്‍സ്. വില 275 രൂപ.
◾ഭക്ഷണങ്ങളില്‍ ‘അജിനോമോട്ടോ’ ചേര്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് നാം വ്യാപകമായി കേട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇന്നും ഇത് കാര്യമായി തന്നെ പല റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്നു. ഭക്ഷണങ്ങള്‍ക്ക് രുചിയും മണവും രൂപഭംഗിയും നിറവുമൊക്കെ കിട്ടാനാണ് ഇവ ഉപയോഗിക്കുന്നത്. ഇവ വില്ലനാണ് എന്നതുസംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ അമിത രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, നേരത്തെ പ്രായം തോന്നിക്കുക തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അജിനോമോട്ടോ കാരണക്കാരനാകുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. അലഹാബാദ് യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസ്ട്രിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള അജിനോമോട്ടോ പോലും ശരീരത്തിന് പ്രശ്നമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. യുഎസിലെ ‘ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍’ അജിനോമോട്ടോയെ ‘പൊതുവില്‍’ സുരക്ഷിതമായ പദാര്‍ത്ഥം എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് മിതമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് ശരീരത്തിന് വലിയ ദോഷം ചെയ്യില്ല, അതിനാല്‍ തന്നെ ഉപയോഗിക്കേണ്ടവര്‍ക്ക് ഉപയോഗിക്കാം എന്ന രീതി. എന്നാല്‍ അമിതമായി അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ വിഷയത്തിലുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.