കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍ എത്തുന്നു. ഒരു ലക്ഷത്തില്‍ താഴെ വിലയുമായി ഓല എസ് വണ്‍ എയറിനോട് മത്സരിക്കാനാണ് പുതിയ മോഡലിനെ ഏഥര്‍ വിപണിയിലെത്തിക്കുന്നത്. നിലവിലെ ഏഥര്‍ സ്‌കൂട്ടറുകളില്‍ നിന്ന് വലിയ രൂപ മാറ്റം പുതിയ മോഡലിനുണ്ടാകില്ല. ടൂബിലാര്‍ ഷാസിയിലായിരിക്കും വാഹനം നിര്‍മിക്കുന്നത്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുള്ള ബാറ്ററിയാകും വാഹനത്തിന്.ഏഴു ഇഞ്ച് ടച്ച് സ്‌കീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ മോഡലിലുണ്ടാകും. ഇലക്ട്രിക് മോട്ടറിന്റെയോ വാഹനത്തിന്റെയോ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.