എക്സാലോജിക് വീണ വിജയന്റെ ഷെൽ കമ്പനിയാണോ എന്ന് പരിശോധിക്കണമെന്ന് എറണാകുളം ആർഒസി റിപ്പോര്‍ട്ട്. സി എംആർഎൽ ഇതുവരെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ലഭിച്ച മറുപടികൾ പലതും അവ്യക്തമാണ്. എക്സാലോജിക്കും സി എം ആർ എല്ലും തമ്മിലുള്ള എല്ലാ ഇടപാടുകളും വളരെ കൃത്യമായി തന്നെ പരിശോധിക്കണം. ഇതുകൂടാതെ കെഎസ്ഐഡിസിയുടെ കണക്ക് പുസ്തകങ്ങൾ കൂടി പരിശോധിക്കുമെന്ന്എറണാകുളം ആർഒസി റിപ്പോര്‍ട്ടിൽ പറയുന്നു.
സിഎം ആർ എല്ലിൽ നിന്നും വീണ വിജയന്റെ അക്കൗണ്ടിലേക്ക് പണം വന്നതിനെ കുറിച്ച്, സിഎംആർഎല്ലോ വീണ വിജയനോ ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല. സോഫ്റ്റ്‌വെയർ സർവീസിനായി എക്സാലോജിക്കിന് പണം ലഭിച്ചതിനു പുറമേ വീണയുടെ അക്കൗണ്ടിലേക്ക് എന്തിനാണ് പണം നൽകിയത് എന്നാണ് ആർ ഓ സി യുടെ സംശയം. ആർ ഒ സി യുടെ ചോദ്യങ്ങൾക്ക് ഇതുവരെയും കൃത്യമായ മറുപടി വീണ വിജയനിൽ നിന്നും ലഭിച്ചിട്ടില്ല.