ഐസ് കട്ടയില്‍ 7.351 കിലോ മീറ്റര്‍ ദൂരം ഡ്രിഫ്റ്റ് ചെയ്തു കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കോഡുകള്‍ നേടി സ്കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എന്യാക് ആര് എസ് 4. മഞ്ഞ് കട്ടയില്‍ ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത കാറിനും ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത ഇലക്ട്രിക് വാഹനത്തിനുമുള്ള ഗിന്നസ് റെക്കോഡുകളാണ് വാഹനത്തിന് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകനായ റിച്ചാര്‍ഡ് മ്യാഡനനാണ് സ്വീഡനിലെ ഓസ്റ്റര്‍സണ്‍ ഡിനടുത്തുളള മഞ്ഞു മൂടിയ തടാകത്തില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്തു കൊണ്ട് 15 മിനിറ്റില്‍ റെക്കോഡിട്ടത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ സൃഷ്ടിച്ച 6.231 കിലോമീറ്ററിന്റെ റെക്കോഡ് ഭേദിക്കുകയായിരുന്നു. ചെക്ക് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ആദ്യത്തെ ഓള്-ഇലക്ട്രിക് ഓഫറാണ് എന്യാക്. ‘ജീവന്റെ ഉറവിടം’ എന്നര്‍ത്ഥം വരുന്ന ‘എന്യ’ എന്ന ഐറിഷ് നാമത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഈ ഓള്-ഇലക്ട്രിക് എസ്യുവിക്ക് സ്പോര്‍ട്ടി റോഡ് സാന്നിധ്യമുണ്ട്. സ്കോഡ എന്യാക് ഇതിനകം സമാരംഭിച്ച തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ അഞ്ച് പതിപ്പുകളില്‍ ലഭ്യമാണ്.