നിഷ്‌കളങ്കനായ ആ കൊച്ചുകുട്ടി ഉത്തരങ്ങള്‍ക്കായി കേഴുകയായിരുന്നു. ‘ഭായ് സാഹബ് ജി, ഞാന്‍ ശപിക്കപ്പെട്ടവന്‍ ആയിരുന്നെങ്കില്‍ ദൈവം എന്തിനാണെന്നെ സൃഷ്ടിച്ചത്? അതിനര്‍ത്ഥം അതു ദൈവത്തിന്റെ തെറ്റാണെന്നാണ്. ദൈവത്തിന്റെ തെറ്റിന് ഞാന്‍ എന്തിന് ശിക്ഷിക്കപ്പെടണം?’ കൈലാഷ് സത്യാര്‍ഥിയുടെ സ്വന്തം ജീവിതവും ദൗത്യവും ഈ കുട്ടികളുടെ യാത്രകളുമായി കൂടിച്ചേര്‍ന്നു കിടക്കുന്നു. നിര്‍വചിക്കാനാവാത്ത ദുരിതങ്ങളിലൂടെ ജീവിച്ച അവര്‍ക്ക് മാനവികതയിലെ വിശ്വാസം നഷ്ടമായി. പക്ഷേ, അവരുടെ മൂകതയ്ക്കുപിന്നില്‍, ശോഷിച്ച അവയവങ്ങള്‍ക്കും തഴമ്പിച്ച കൈകാലുകള്‍ക്കും പിന്നില്‍, പ്രത്യാശ എന്നും ഉറച്ചുനിന്നിരുന്നു. നീതിക്കും അന്തസ്സിനും വേണ്ടിയുള്ള അവരുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ കഥയാണിത്. മനുഷ്യാത്മാവിന്റെ ധീരതയുടെയും സഹാനുഭൂതിയുടെയും കരുത്തിന്റെയും സുവിശേഷമാണിത്. ‘എന്തേ മുന്‍പേ വന്നില്ല’. കൈലാഷ് സത്യാര്‍ത്ഥി. വിവര്‍ത്തനം – ജോര്‍ജ് പുല്ലാട്ട്. ഡിസി ബുക്‌സ്. വില 380 രൂപ.