ബിജെപി പ്രവർത്തകർ പണം നൽകിയെന്ന ആരോപണം നിഷേധിച്ച് വയോധിക. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്. എന്നാൽ കൈയിലുണ്ടായിരുന്നത് പെൻഷൻ തുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു. പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.
ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണം നിഷേധിച്ച് വയോധിക
