വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടറുകളുടെ കാര്യക്ഷമത പരിശോധിച്ചു. നിലവില്‍ വെള്ളം അപകടകരമായ തോതിലേക്ക് ഉയര്‍ന്നിട്ടില്ല എങ്കിലും വരും ദിവസങ്ങളില്‍ കൂടി മഴയുണ്ടായാല്‍, റൂള്‍ ലെവല്‍ മറികടക്കുന്ന സ്ഥിതിയുണ്ടായാല്‍ അണക്കെട്ട് തുറക്കുന്നതിന്റെ മുന്‍കരുതല്‍ എന്ന നിലക്കാണ് ഷട്ടറുകളുടെ പ്രവര്‍ത്തനം കെഎസ്ഇബി അധികാരികള്‍ പരിശോധിച്ചത്. അണക്കെട്ടില്‍ ചൊവ്വാഴ്ചത്തെ ജലനിരപ്പ് 760.15 മീറ്റര്‍ ആണെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജലനിരപ്പ് റൂള്‍ ലെവലിന് 1.50 മീറ്റര്‍ താഴെ എത്തിയാല്‍ ബ്ലൂ അലര്‍ട്ടും ഒരു മീറ്റര്‍ താഴെ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും അര മീറ്റര്‍ താഴെ എത്തുന്ന മുറയ്ക്ക് റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും.