അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. എയ്ഡഡ് സ്കൂൾ, പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ സർക്കുലർ ഇറക്കിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ് കോട്ട എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും റിസർവേഷൻ കോട്ടകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കുന്നതുമായ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.