തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അരുണിനെ ഈ മാസം 13 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു.
അതോടൊപ്പം തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയോട് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി. മദ്യനയ കേസുമായി ബന്ധപ്പെട്ട സൂചന മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും. കവിത നാളെ ഇഡി ഓഫീസിൽ ഹാജരാകുമെന്നാണ് സൂചന.