ഭൂമിയിടപാട് അഴിമതിക്കേസില്‍ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ഇഡി . ഹേമന്ത് സോറൻ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷമേ തന്നെ അറസ്റ്റ് ചെയ്യാവൂ എന്ന സോറന്റെ ആവശ്യം ഇ ഡി അംഗീകരിക്കുകയായിരുന്നു.കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 50 കോടിയിലധികം സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.നിലവില്‍ ഗതാഗതി മന്ത്രിയായ ചംപൈ സോറനെ ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.