ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി. 7ാം തിയതി രാവിലെ 10.30 ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
അതോടൊപ്പം ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് പി.ബി.നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നിർദ്ദശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ.ഡിയുടെ നീക്കം. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേൽക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ് നൽകി വരുത്തുന്നത്.