വളരെ ലളിതമായ മാര്‍ഗത്തിലൂടെ ശരീരഭാരവും കുടവയറും കുറയ്ക്കാനുള്ള ഒരു വഴി പറയുകയാണ് പോഷകാഹാര വിദഗ്ധനായ എറിക് ബെര്‍ഗ്. ‘വിശക്കുമ്പോള്‍ മാത്രം കഴിക്കുക.’ – ഇത് ശരീരത്തിന്റെ താളവുമായി പൊരുത്തപ്പെടാനും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാനും സഹായിക്കും. നമ്മള് മിക്ക ആളുകളും ഭക്ഷണം, ശീലത്തിന്റെ ഭാഗമായി കഴിക്കുന്നവരാണ്. എന്നാല്‍ ഇത് ശരീരത്തിന്റെ പോഷക ആവശ്യകത മനസിലാക്കാന്‍ സഹായിക്കില്ലെന്ന് എറിക് പറയുന്നു. വിശപ്പറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് മൈന്ഡ്ഫുള് ഈറ്റിങ് പ്രോത്സാഹിപ്പിക്കുകയും ഭക്ഷണവുമായി നല്ലൊരു ബന്ധം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കലോറി ഉപഭോഗം കുറയ്ക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. സ്വയം അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ ശരീരം നല്കുന്ന സൂചനകള്‍ മനസിലാക്കി മനഃപൂര്‍വം ഭക്ഷണം കഴിക്കാന്‍ പ്രാപ്തമാകും. വിശപ്പില്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും വിശപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഭക്ഷണം കഴിക്കാത്തപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കാന്‍ ശരീരം ശ്രമിക്കും. ഇത് ശരീരത്തിന് ഇന്ധനമാകും. ഉപവസിക്കുന്നതിന് അത്തരത്തില്‍ നിരവധി ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.