ഡൽഹിയിലും വടക്കൻ സംസ്ഥാനങ്ങളിലും റിക്‌ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിലും പാക്കിസ്ഥാനിലെ ലാഹോറിലും വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായതായാണ് വിവരം. എന്നാൽ സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.