ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ സ്വദേശിയായ ശ്രീജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്. ജയദേവൻ അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തിൽ ഇടപെട്ടത്.ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ശ്രീജിത്തിന്റെ അയൽവാസിയാണ് ജയദേവൻ. ശ്രീജിത്തടക്കം മൂന്ന് പേർ ഇടപെട്ടു. തർക്കത്തിനിടയിൽ ശ്രീജിത്തിനെ ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു.
പാലക്കാട് ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു
