നടന് വിജയ്യുടെ മകന് ജേസണ്‍ന്റെ അരങ്ങേറ്റ സിനിമയില്‍ നായകനായി ദുല്‍ഖര്‍ സല്മാന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ വേട്ടക്കാരന് ചിത്രത്തില്‍ വിജയ്ക്കൊപ്പം ജേസണ്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രം ഇറങ്ങി 14 വര്‍ഷത്തിന് ശേഷം സംവിധായകന്റെ റോളിലാണ് ജേസണ്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ടൊറന്റോ ഫിലിം സ്കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജേസണ്‍ സിനിമയിലേക്ക് എത്തുന്നത്. ദുല്‍ഖറിനെ കൂടാതെ ധ്രുവ് വിക്രം, വിജയ് സേതുപതി എന്നിവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന് ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും ജേസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്നാണ് സൂചന. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം എന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും എ.ആര് റഹ്മാന്റെ മകന് എ.ആര് അമിന്‍ ആണ് സംഗീത സംവിധായകനാവുക എന്നും വാര്‍ത്തകളുണ്ട്.