പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കോഴി മുട്ടയാണോ താറാവ് മുട്ടയാണോ ആരോഗ്യ സംരക്ഷണത്തിനു ഏറെ ഗുണകരം എന്ന സംശയം ഉണ്ടാകാറുണ്ട്. എന്നാല്‍, സെലേനിയം, അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയായ താറാവു മുട്ട കോഴിമുട്ടയെക്കാള്‍ ഗുണങ്ങളില്‍ ഏറെ മുന്നിലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോഴി മുട്ട അലര്‍ജിയുള്ളവര്‍ താറാവ് മുട്ട കഴിക്കാമെന്നും പഠനത്തില്‍ പറയുന്നു. ഒരു താറാവ് മുട്ടയുടെ വെള്ളയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒരു താറാവ് മുട്ടയില്‍ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയില്‍ 6 ഗ്രാം പ്രോട്ടീനിമാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീനും വൈറ്റമിന്‍ എയുടെ 9.4 ശതമാനവും ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. കണ്ണിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് താറാവുമുട്ട. കൂടാതെ, ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന താറാവ് മുട്ട ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാന്‍സറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.