രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ദേശീയ തലത്തില്‍ കാമ്പെയ്ന്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ അവബോധം നല്കാന്‍ സഹായിക്കുന്നതാണ് ഈ നടപടി. സാധാരണയായി, രണ്ട് വര്‍ഷത്തിലേറെയായി ഇടപാടുകള്‍ നടന്നില്ലെങ്കില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകും. അവ വീണ്ടും സജീവമാക്കുന്നതിന്, ഉപഭോക്താക്കള്‍ വീണ്ടും കെവൈസി നല്‍കേണ്ടതുണ്ട്. അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകാതെ ഇരിക്കാനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ അക്കൗണ്ട് ഉപയോഗിക്കണമെന്ന് എസ്ബിഐ പറയുന്നു. എസ്ബിഐ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍) എന്നിവ പ്രയോജനപ്പെടുത്തുന്നു എന്നും മികച്ച കസ്റ്റമര്‍ സര്‍വീസ് ഉറപ്പാക്കുന്നു എന്നും എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി പറഞ്ഞു.