ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായ ചര്‍ച്ച നടത്തി. ടെലിഫോണിലൂടെയുള്ള ചർച്ചയിൽ റഷ്യ – യുക്രൈന്‍ യുദ്ധം ചര്‍ച്ചയായെന്നും യുക്രൈനില്‍ കൂടുതല്‍ പ്രകോപനങ്ങളിലേക്ക് കടക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. യൂറോപ്പിലെ യു എസ് സൈനിക സാന്നിധ്യത്തെക്കുറിച്ച് പുടിനെ ഓര്‍മ്മപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്‍റ് പദം ഏറ്റെടുക്കുക ജനുവരിയിലാണെങ്കിലും നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ വിദേശ രാജ്യത്തലവന്മാരുമായി ട്രംപ് വീണ്ടും സൗഹൃദം പുതുക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദ്യം തന്നെ ഫോണിൽ സംസാരിച്ച ട്രംപ്, കഴിഞ്ഞ ബുധനാഴ്ച യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുമായും ടെലഫോണിൽ ചർച്ച നടത്തിയിരുന്നു.