Untitled design 20240523 174530 0000

ന്യൂനമർദ്ദം എന്ന വാക്ക് വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ അത് എന്താണെന്ന് അറിയുന്നവർ വളരെ ചുരുക്കമാണ്. ന്യൂനമർദ്ദം എന്ന് കേൾക്കുമ്പോൾ മഴ വരും എന്നു മാത്രമല്ല, അതിനു പിന്നിലുള്ള മറ്റുചില കാര്യങ്ങൾ കൂടി അറിയാനുണ്ട്….!!!

കാലാവസ്ഥാ ശാസ്ത്രത്തിൽ , താഴ്ന്ന മർദ്ദമുള്ള പ്രദേശങ്ങൾ സാധാരണയായി പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന്, മേഘാവൃതമായ, കാറ്റുള്ള, മഴയോ കൊടുങ്കാറ്റുകളോ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളാണ് ഇവ. ഉയർന്ന മർദ്ദമുള്ള പ്രദേശങ്ങൾ ഇളം കാറ്റും തെളിഞ്ഞ ആകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു .

സമുദ്രനിരപ്പിനോട് ചേർന്ന പ്രദേശങ്ങളിലെ ഈർപ്പമുള്ള വായു ചൂടുപിടിച്ചു പെട്ടെന്നു മുകളിലേയ്ക്കുയരുന്നതിൻ്റെ ഫലമായി, നിറപ്പിനോട് ചേർന്ന് താഴെയുള്ള വായുവിൻ്റെ അളവ് ആനുപാതികമായി കുറയുന്നു. ചൂടുള്ള വായു മുകളിലേയ്ക്ക് ഉയരുന്നതോടെ താഴെ കുറഞ്ഞ മർദ്ദമുള്ള ഒരു സ്ഥലം അഥവാ ന്യൂനമർദ്ദം രൂപപ്പെടുന്നു. ചുറ്റുമുള്ള താരതമ്യേന മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നുള്ള വായു മർദ്ദം കുറയുന്ന ഭാഗത്തേയ്ക്ക് വന്നു നിറയും.

ഈ പുതിയതും കടലുമായുള്ള സമ്പർക്കത്തിൽ വായു ഈർപ്പം വർദ്ധിക്കുകയും വീണ്ടും ചൂടുകൂടി മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്നു. ഇങ്ങനെ ചൂടുകൂടി മുകളിലേയ്ക്ക് ഉയരുന്ന ഈർപ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറുന്നു. വായുവിൻ്റെ ചലനം കാരണം ന്യൂനമർദ്ദമേഖലയിലേയ്ക്ക് കാറ്റ് വീശുകയും മേഘങ്ങൾ മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്ന പ്രവൃത്തി തുടരും. ഈ പ്രവർത്തനം കൂടുതൽ നേരം തുടർന്നാൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെടും. ഈ ചുഴലിക്കാറ്റ് കരയിലേക്ക് അതിശക്തമായി തന്നെ വീശിയടിക്കും. കാറ്റിൻ്റെ ഗതി നിശ്ചയിക്കാനും ഒരു പരിധിവരെ കഴിയുകയുള്ളൂ.

ന്യൂനമർദ്ദം രൂപപ്പെട്ടതിൻ്റെ സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നു. ന്യൂനമർദ്ദത്തിൻ്റെ ശക്തിയനുസരിച്ച് അതേറിയും കുറഞ്ഞും ഇരിക്കും. ലോകത്തിൻ്റെ പല ഭാഗത്തും ലക്ഷകണക്കിന് വർഷങ്ങളായി നടക്കുന്ന പ്രതിഭാസമാണിത്. ന്യൂനമർദ്ദത്തിൻ്റെ സാധ്യത ഇപ്പോൾ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറിയിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന താപനിലയുടെ വ്യതിയാനങ്ങൾ അനുസരിച്ചുള്ള മാറ്റം സംഭവിക്കുന്നു. പണ്ടൊക്കെ ന്യൂനമർദ്ദം വളരെ കുറച്ചു മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് ന്യൂനമർദ്ദത്തിൻ്റെ സാധ്യതകൾ ഏറിയിരിക്കുകയാണ്.

എതിർ ഘടികാരദിശയിൽ, വടക്കൻ അർദ്ധഗോളത്തിലും, തെക്കൻ അർദ്ധഗോളത്തിലും കാറ്റുകൾ വട്ടമിടുന്നു . അന്തരീക്ഷത്തിൻ്റെ മുകൾത്തട്ടിൽ സംഭവിക്കുന്ന കാറ്റിൻ്റെ വ്യതിചലനത്തിൻ്റെ മേഖലകളിൽ താഴ്ന്ന മർദ്ദ സംവിധാനങ്ങൾ രൂപം കൊള്ളുന്നു. താഴ്ന്ന മർദ്ദമുള്ള പ്രദേശത്തിൻ്റെ രൂപീകരണ പ്രക്രിയയെ സൈക്ലോജെനിസിസ് എന്ന് വിളിക്കുന്നു . കാലാവസ്ഥാ ശാസ്ത്രത്തിൽ , അന്തരീക്ഷ വ്യതിചലനം രണ്ട് തരത്തിലുള്ള സ്ഥലങ്ങളിൽ സംഭവിക്കുന്നു.ആദ്യത്തേത് മുകളിലെ തൊട്ടികളുടെ കിഴക്ക് ഭാഗത്താണ് , ഇത് വെസ്റ്റേർലീസിനുള്ളിൽ റോസ്ബി തരംഗത്തിൻ്റെ പകുതിയായി മാറുന്നു

ചില സ്ഥലങ്ങളിൽ ചുറ്റുമുള്ള പ്രദേശങ്ങളെക്കാളും അന്തരീക്ഷമർദ്ദം സമുദ്രനിരപ്പിലുള്ള അന്തരീക്ഷമർദ്ദത്തേക്കാൾ കുറവായിരിക്കും. ഈ സ്ഥലങ്ങളെ ന്യൂനമർദ്ദ സ്ഥലങ്ങൾ എന്നു പറയുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ വായു പ്രവാഹങ്ങൾക്കും (ഉദാ:ചുഴലിക്കാറ്റ്) മഴയ്ക്കും കാരണമാവാറുണ്ട്. മധ്യയൂറോപ്പിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കനത്ത തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നു.

ന്യൂനമർദ്ദം അതിശക്തമായ കാറ്റും മഴയും വിതച്ച് നാശനഷ്ടങ്ങൾ വരുത്തുന്നു. അത് ന്യൂനമർദ്ദത്തിൻ്റെ ശക്തിയനുസരിച്ച് ആയിരിക്കും . ചിലപ്പോൾ ചിലയിടങ്ങളിൽ വളരെ കുറച്ച് മഴ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ അതിശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകാറുണ്ട്. ന്യൂനമർദ്ദം ഉണ്ടാകുമ്പോൾ തോരാമഴ എന്നും പതിവാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *