ഇന്നലെ ലോക്സഭയിലെ പ്രസംഗത്തിനിടെയാണ് ഡിഎംകെ എംപി സെന്തില്‍ കുമാർ ഗോമൂത്ര സംസ്ഥാനങ്ങളാണ് ബിജെപിയുടെ കൂടെ നില്ക്കുന്നതെന്ന പരാമർശം നടത്തിയത്. ഇത് വിവാദമായതോടെ തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരാമർശം പിൻവലിക്കുന്നുവെന്നും , സഭ രേഖകളില്‍ നിന്ന് നീക്കണമെന്നും സെന്തില്‍ കുമാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഡിഎംകെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും അർജുൻ റാം മേഘ്‍വാളും ലോക്സഭയില്‍ ആവശ്യപ്പെട്ടു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan