കർണാടകയിൽ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനിയും സമയമെടുക്കുമെന്ന് സൂചന. മുഖ്യമന്ത്രി പദം പങ്കിടുകയാണെങ്കിൽ ആദ്യ രണ്ടു വർഷം തനിക്ക് വേണമെന്ന ഉപാധി വെച്ച് ഡി കെ ശിവകുമാർ. ഹൈക്കമാൻറുമായുള്ള ചർച്ചയ്ക്ക് അദ്ദേഹം ദില്ലിയിലെത്തി. തീരുമാനം നീട്ടി കൊണ്ടു പോകരുതെന്ന് രാഹുൽ ഗാന്ധി
അതേസമയം ചർച്ചയിൽ ഒരു പ്രതിസന്ധിയില്ലെന്നും പാർട്ടി അമ്മയാണെന്നു പറഞ്ഞ ഒരാൾ എങ്ങനെ വെല്ലുവിളി ഉയർത്തുമെന്നും കാലതാമസം എന്ന ആരോപണം മാധ്യമ സൃഷ്ടിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.