വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വയോജന കേന്ദ്രത്തിലായിരുന്നു ഇതിഹാസ ചലച്ചിത്രകാരൻ കെ ജി ജോർജിന്റെ അന്ത്യം. 77 വയസായിരുന്നു. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.1972ൽ രാമു കാര്യാട്ടിന്റെ മായ എന്നചിത്രത്തിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിച്ചത്.തുടര്‍ന്ന് നെല്ലിന്റെ തിരക്കഥാകൃത്തെന്ന നിലയിലും ഖ്യാതി നേടി. 1975 ല്‍ പുറത്തിറങ്ങിയ സ്വപ്നാടനമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.