നടന് ധനുഷിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കട്ട താടിയും നീട്ടിവളര്‍ത്തിയ മുടിയുമാണ് പുതിയ ലുക്ക്. ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കായിരിക്കാമിതെന്നാണ് വിലയിരുത്തല്‍. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജൂലൈയില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രം 1940-കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.