ഭീഷ്മപര്‍വം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ‘ധീരന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവന് നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു. ജാന്‍ എ മന്, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, മനോജ് കെ ജയന്, ശബരീഷ് വര്‍മ്മ, അശോകന്, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് മറ്റ് താരങ്ങള്‍. അര്‍ബന്‍ മോഷന്‍ പിക്ചേഴ്സും, യുവിആര്‍ മൂവീസ്, ഖഅഅട പ്രൊഡക്ഷന്‍സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന് ഹരികൃഷ്ണന് ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.