ശബരിമലയില്‍ ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി വി എൻ വാസവന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ കത്ത് നൽകി . ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് മാത്രമാക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുന പരിശോധിക്കണമെന്നും ചിറ്റയം ഗോപകുമാർ കത്തില്‍ ആവശ്യപ്പെടുന്നു. ദര്ശനത്തിനായി വരുന്ന ഭക്തർക്ക് മടങ്ങേണ്ടിവരില്ലെന്ന മറുപടിയാണ് ദേവസ്വം ബോർ ഡ് പ്രസിഡെന്റ് നൽകുന്നത്.