അഭിഭാഷക എൽ.സി. വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി കേന്ദ്രസർക്കാർ നിയമിച്ചതിനു പിന്നാലെ വിവാദം ഉയരുന്നു. ക്രിസ്ത്യൻ , മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണമുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് പെട്ടെന്നുള്ള ഈ നിയമനം.
വിക്ടോറിയ ഗൗരിക്കെതിരായ ഹർജി ഇന്നു തന്നെ പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.. ഇന്നു രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്യ്ക്ക് മുമ്പ് ഹർജി കേൾക്കും.. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് വാദം കേൾക്കും .