ദിവസവും ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ ഏറെയാണ്. പലവിധ രോഗങ്ങളെയും ഇതിലൂടെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ അസ്ഥി സൗഹൃദ ധാതുക്കളുടെ ഉറവിടമാണ് ഈന്തപ്പഴം. ആരോഗ്യകരവും ശക്തവുമായ അസ്ഥികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ കെ യുടെ ഉറവിടം കൂടിയാണവ. ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന കലോറി ഉള്ളടക്കം ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്നു. തുടക്കത്തില്‍ ദിവസവും 2 എണ്ണം കഴിച്ചാല്‍ മതിയാകും. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസം 4 എണ്ണം വീതം കഴിക്കാം. ഈന്തപ്പഴം കുതിര്‍ക്കുന്നതിലൂടെ അവയില്‍ അടങ്ങിയിരിക്കുന്ന ടാന്നിന്‍സ് / ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നു. അവയില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. കുതിര്‍ക്കുന്നതിലൂടെ അവ ദഹിക്കാനും എളുപ്പമാണ്. 8-10 മണിക്കൂര്‍വരെ കുതിര്‍ത്തശേഷം കഴിക്കുക. ശരീരഭാരവും കുറവുള്ളവരും ഹീമോഗ്ലോബിനും (ഇരുമ്പ്) കുറഞ്ഞ പ്രതിരോധശേഷിയുമുള്ള ആളുകള്‍ ദിവസവും ഈത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. രാവിലെ വെറും വയറ്റിലും മദ്ധ്യാഹ്ന ലഘുഭക്ഷണമായും ഉറക്കസമയത്ത് നെയ്യിനൊപ്പവും (ഭാരം കൂട്ടാന്‍) ഈന്തപ്പഴം കഴിക്കാം. ഇവയുടെ പോഷക ഗുണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുകയും രോഗം തടയുകയും ചെയ്യും. കൂടാതെ പ്രമേഹം, അല്‍ഷിമേഴ്സ് രോഗം, ചിലതരം ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുമെന്നും മാക്യുലര്‍ ഡീജനറേഷന്‍ പോലുള്ള നേത്ര സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.