ഡാനിഷ് അലി, പപ്പു യാദവ് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്തെത്തി ഇരുവരും പാര്‍ട്ടി അംഗത്വമെടുത്തു. പപ്പു യാദവിനൊപ്പം ‘ജന്‍ അധികാര്‍ പാര്‍ട്ടി’യും കോൺഗ്രസിൽ ലയിച്ചു. യുപിയിലെ അംരോഹയില്‍ നിന്ന് ഡാനിഷ് അലിയും, ബിഹാറിലെ പുര്‍ണിയയില്‍ നിന്ന് പപ്പു യാദവും ലോക് സഭയിലേക്ക് മത്സരിക്കും. രാജ്യത്തെ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് കോൺഗ്രസില്‍ ചേരുന്നതെന്നും കോൺഗ്രസില്‍ നിന്ന് തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം കിട്ടുന്നുണ്ടെന്നും പപ്പു യാദവ് പറഞ്ഞു.