സ്റ്റേജില്‍ നൃത്തം ചെയ്യുന്ന മെയ് വഴക്കത്തോടെ വെള്ളത്തിനടിയില്‍ നൃത്തം ചെയ്യാനാകുമോ? വിസ്മയിപ്പിക്കുന്ന നൃത്തം അവതരിപ്പിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് യുവ നര്‍ത്തകി. പിങ്ക് നിറത്തമുള്ള വസ്ത്രം ധരിച്ച് ‘ഡാന്‍സ് ദ നൈറ്റ്’ എന്ന പ്രശസ്ത ഗാനത്തിനാണ് വെള്ളത്തിനടയില്‍ ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ അനേകായിരങ്ങളാണ് ആസ്വദിച്ചത്. രസകരമായ കമന്റുകളുമുണ്ട്. തരംഗമായ ഹോളിവുഡ് ചിത്രം ‘ബാര്‍ബി’ സിനിമയിലെ ബാര്‍ബിക്കു പോലും ഇത്രയും മെയ്വഴക്കം ഉണ്ടാകില്ലെന്നാണ് ഒരാളുടെ കമന്റ്.