വിൻഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച ആന്റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്ന് ക്രൗഡ്സ്ട്രൈക്ക് കമ്പനി അറിയിച്ചു. പ്രശ്നം പരിഹരിച്ചെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്സ്ട്രൈക്ക് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെയാണ് ലോക വ്യാപകമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്. സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്വെയറിലെ അപ്ഡേറ്റില്‍ വന്ന പിഴവാണ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളിവിട്ടത്.
വിൻഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച തകരാർ പരിഹരിക്കാൻ സമയം എടുക്കുമെന്ന് ക്രൗഡ്സ്ട്രൈക്ക് കമ്പനി
