സർവകലാശാലകളിലെ കാവിവത്കരണത്തിനും ആർഎസ്എസിനുമെതിരെ പ്രതിഷേധിക്കുന്ന എസ് എഫ് ഐ ടെ സമരം ഗുണ്ടായിസമെന്നാണ് വിഡി സതീശൻ പറഞ്ഞതെന്ന് ഓർമ്മിപ്പിച്ചാണ് സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷൻ ആദർശ് സംസാരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും ശബ്ദം ഒരുപോലെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് സംസാരിച്ച എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ ശിവപ്രസാദ്, ആർഎസ്എസിനെതിരായ തങ്ങളുടെ പോരാട്ടം ഗുണ്ടായിസമെങ്കിൽ തങ്ങൾ ഗുണ്ടകൾ തന്നെയെന്നും പറഞ്ഞു. ശക്തമായ പ്രതിഷേധമുയർന്ന മാർച്ചിൽ പൊലീസിൻ്റെ ബാരിക്കേഡ് എസ്എഫ്ഐ പ്രവർത്തകർ തകർത്തു. എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.