രാജ്കുമാര് റാവുവും തൃപ്തി ദിമ്രിയും അഭിനയിച്ച ‘വിക്കി ഔര്‍ വിദ്യാ കാ വോ വാലാ’ ചിത്രത്തിലെ മ്യൂസിക് വീഡിയോയിലെ പുതിയ ഗാനമായ ‘മേരെ മെഹബൂബ്’ പുറത്തിറങ്ങി. ഒരു ഗ്ലാമറസ് ഡാന്‍സ് നമ്പറാണ് ചിത്രം. ഗാനത്തിലെ ചില ഡാന്‍സ് സീനുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്. മേരെ മെഹബൂബ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗണേഷ് ആചാര്യയും ആലപിച്ചിരിക്കുന്നത് ശില്പ റാവുവുമാണ്. ഒക്ടോബര്‍ 11ന് പുറത്തിറങ്ങുന്ന വിക്കി ഔര്‍ വിദ്യാ കാ വോ വാലാ വീഡിയോ ഒരു കോമഡി ചിത്രമാണ്. രാജ് ഷാന്‍ഡില്‍ സംവിധാനം ചെയ്ത ചിത്രം 90-കളിലെ നവദമ്പതികളുടെ നഷ്ടപ്പെട്ട സെക്സ് ടേപ്പിനെക്കുറിച്ചുള്ള അന്വേഷണവും രസകരമായ കാര്യങ്ങളുമാണ് പറയുന്നത്. രാജ്കുമാറിനെയും തൃപ്തിയുടെ ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ മല്ലിക ഷെരാവത്, വിജയ് റാസ്, രാകേഷ് ബേദി, അര്‍ച്ചന പുരണ്‍ സിംഗ്, ടിക്കു തല്‍സാനിയ, മുകേഷ് തിവാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
‘മേരെ മെഹബൂബ്’ ഡാന്‍സിനെതിരെ വിമര്‍ശനവും
