സിപിഎം ദേശീയ നേതാക്കള്‍ ഇന്ന് മുതൽ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗോവിന്ദൻ മാസ്റ്റർ, എം എ ബേബി എന്നിവരുടെ മണ്ഡല പര്യടനത്തിന് പുറമേയാണ് പാർട്ടി ദേശീയ നേതാക്കളെ കൂടി എത്തിച്ച് സിപിഎം പ്രചരണം ശക്തിപ്പെടുത്തുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പാർട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി, പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ എന്നിവർ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.
സിപിഎം ദേശീയ നേതാക്കൾ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ പങ്കെടുക്കും
