റിസോര്‍ട്ട് വിവാദത്തിൽ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്റെ പരാതിയിലാണ് പി ജയരാജനെതിരായ അന്വേഷണം. സംസ്ഥാന സമിതിയിൽ ഇരു നേതാക്കളും ഏറ്റുമുട്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ പി ജയരാജനും ആരോപണം ഉയര്‍ത്തി.കണ്ണൂരിലെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു പി ജയരാജന്റെ അരോപണം. എന്നാല്‍, പി ജയരാജന് ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി ജയരാജന് നിഷേധിച്ചിരുന്നു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan