എല്ലാ മണ്ഡലങ്ങളിലും സി.പി.എം, ബി.ജെ.പി. ഡീല്‍ സജീവമാണെന്നും, ഏത് ഡീല്‍ നടന്നാലും കേരളത്തില്‍ 20 ല്‍ 20 സീറ്റും നേടി യു.ഡി.എഫ്. ജയിക്കുമെന്നും കെ. മുരളീധരന്. ഇടതുപക്ഷത്തിന് ഒരു നിലപാടില്ലാത്തതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നതെന്നും, രാജസ്ഥാനിലും തമിഴ്നാട്ടിലും ത്രിപുരയിലും സിപിഎം കോണ്‍ഗ്രസിനോടൊപ്പം നില്ക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നല്കിയ സീറ്റ് സ്വീകരിച്ചുകൊണ്ടാണ് കേരളത്തില്‍ സി.പി.എം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.