പന്തളം സഹകരണ ബാങ്കിലെ സ്വർണ തിരിമറിയിൽ ഭരണ സമിതി പ്രസിഡൻറിന്റെ വാദം തള്ളി സിപിഎം. സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന ഭരണ സമിതി പ്രസിഡന്റിന്റെ വാദം തള്ളിയ സിപിഎം ,ബാങ്കിലെ ജീവനക്കാരൻ തിരിമറി നടത്തിയെന്ന് കണ്ടെത്തി. അർജുൻ പ്രമോദ് എന്ന ജീവനക്കാരനെതിരെ നടപടി ഉണ്ടാകും. ഉടൻ ബാങ്കിൽ നിന്ന് സസ്പെന്റ് ചെയ്യുമെന്നാണ് സൂചന. ശേഷം ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി ജോലിയിൽ നിന്ന് പിരിച്ചു വിടും. ഇന്ന് പന്തളം സിപിഎം ഏരിയ കമ്മിറ്റി യോഗം ചേർന്ന് നടപടികൾ നിർദ്ദേശിക്കുo. ബാങ്കിൽ സ്വർണ തിരിമറി നടന്നിട്ടില്ലെന്നായിരുന്നു ഭരണസമിതി പ്രസിഡന്റ് ആവർത്തിച്ചിരുന്നത്.
ബാങ്കിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് സ്വർണത്തിലെ കുറവ് കണ്ടെത്തിയത്. 13 പായ്ക്കറ്റുകളിലായാണ് സ്വർണം മാറ്റിയത്. ബാങ്കിൽ നിന്നെടുത്ത മുഴുവൻ സ്വർണവും കൈപ്പട്ടുരിലെ സ്വകാര്യ പണമിടപാട് സ്ഥാപത്തിലാണ് പണയം വചത്. ഭരണ സമിതി പാർട്ടി അനുഭാവിയായ ജീവനക്കാരനെ സംരക്ഷിക്കുന്നെനാണ് പ്രതിപക്ഷ വിമർശനം.