വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ എഡിജിപി എം ആര് അജിത് കുമാർ ശ്രമിച്ചുവെന്ന് സിപിഐ വയനാട് ഘടകം ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിച്ചു. സന്നദ്ധ സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കി. സർക്കാരിനെതിരെ ജനങ്ങളെ തിരിപ്പിക്കുകയായിരുന്നു ഉദ്ദേശം. എല്ലാ സംഘടനകളുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന് ഒരു തടസ്സവുമുണ്ടായിരുന്നില്ല. ഭക്ഷണത്തിന് വിലക്കപ്പെടുത്തുന്നത് എന്ത് കാര്യത്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇതിൽ അതൃപ്തി അറിയിച്ചതിനെ തുടർന്ന് റവന്യൂ മന്ത്രി ഭക്ഷണ വിതരണം പഴയ രീതിയിലാക്കി. അജിത് കുമാറിന്റെ പല ഇടപെടലുകളിലും തങ്ങൾക്ക് സംശയം ഉണ്ടായിരുന്നുവെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.