- കോവിഡ് വകഭേദം ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാനിര്‍ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്‌ക് കൃത്യമായി ധരിക്കണം. മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പുതിയ വകഭേദം കണ്ടെത്താൻ ജനിതകശ്രേണീകരണം ആവശ്യമാണ്. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു
സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവർ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണം. ഒപ്പം അവരെ നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ ആരോഗ്യ വകുപ്പ് നടത്തും. നിലവിൽ കോവിഡ് കേസുകൾ കുറഞ്ഞിരിക്കുന്നത് പരിശോധന കുറവായാതിനാലായിരിക്കും എന്നാണ് നിഗമനം ഇനിയും ഒരു ലോക്ഡൗൺ സംസ്ഥാനത്തിൽ വരുത്താനാവില്ല. ഇതൊഴിവാക്കാനായി പ്രതിരോധ മാർഗ്ഗങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളും നിയന്ത്രിക്കുന്നില്ല എന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.